#theft | പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

#theft | പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
Jun 21, 2024 09:06 AM | By mahesh piravom

പിറവം : (piravomnews.in) പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.

കൊല കേസ് അടക്കം പത്തോളം കേസിൽ ഇയാൾ പ്രതിയാണ്.കൂത്താട്ടുകുളം പോലീസ് ബൈക്ക് മോഷണത്തിൽ പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തപ്പോൾ ആണ് കൂടുതൽ മോഷണ വിവരം ലഭ്യമായത്. പ്രതിയെ പിറവം പോലീസിന് കൈമാറി.

പാഴൂർ പോഴിമല കോളനിയിൽ ജിതീഷ് (ജിത്തു 24 ) നെയാണ് പിറവം പോലീസ് തെളിവെടുപ്പിന് ഏറ്റുവാങ്ങിയത്. കഴിഞ്ഞ എട്ടിന് രാത്രി പത്തു മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ മതിലിനകത്ത് സ്ഥിരം വഴിപാട് കൗണ്ടറിനോട് ചേർന്നുള്ള ചെറിയ കൗണ്ടറിലാണ് മോഷണം നടന്നത്.

ക്ഷേത്രത്തിലേക്ക് ആവശ്യമായ എണ്ണയും മറ്റ് പൂജാസാധനങ്ങളും നൽകുന്ന കൗണ്ടറാണിത്. വാതിൽ തള്ളിത്തുറന്ന് അകത്തു കടന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഏഴായിരത്തോളം രൂപ കവർന്നിരുന്നു. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിൻ്റെ ചിത്രം പതിഞ്ഞിരുന്നു.

പിറവം എസ്.ഐ. തോമസ് ജോസഫിൻ്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് തെളിവുകൾ ശേഖരിച്ചു അന്വേഷണമാരംഭിച്ചിരുന്നു. അഞ്ചൽപ്പെട്ടി ഭാഗത്തുള്ള ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഈ ഫോൺ കണ്ടെടുത്തിട്ടുണ്ട്.

പത്തോളം കേസിലെ പ്രതിയാണ്. പിറവം പോലീസ് സബ് ഇൻസ്പെക്ടർ തോമസ് ജോസഫ്, അസ്സി.എസ്.ഐ മാരായ മാത്യു ജെയിംസ്, ജിനു.പി തോമസ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചേൽപെട്ടിയിലും പാഴൂരും തെളിവെടുപ്പ് നടത്തി.

#Suspect #arrested for #theft at offering #counter at #Pazhur #Perumtrikovil #temple

Next TV

Related Stories
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 17, 2025 01:48 PM

ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ...

Read More >>
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

Jun 17, 2025 01:37 PM

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെട...

Read More >>
രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Jun 17, 2025 01:28 PM

രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു....

Read More >>
 കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

Jun 17, 2025 05:59 AM

കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

വിദ്യാർഥി പാസുകൾ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലെ മെട്രോ കോർപറേറ്റ്‌ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ...

Read More >>
ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

Jun 17, 2025 05:53 AM

ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

ലോകജനതയുടെമേലുള്ള സാമ്രാജ്യത്വ അധിനിവേശം ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ഏലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ...

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/